പ്രിയങ്ക ഗാന്ധിയുടെ വിജയം: കോടഞ്ചേരിയിലും കണ്ണോത്തും ആഹ്ലാദപ്രകടനങ്ങൾ
കോടഞ്ചേരി : വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ നാലു ലക്ഷത്തിലധികം വോട്ടുകൾക്കുള്ള റിക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച ഐക്യ ജനാധിപത്യമുന്നണി (യുഡിഎഫ്) സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ കണ്ണോത്ത്, കോടഞ്ചേരി, നെല്ലിപ്പൊയിൽ എന്നിവിടങ്ങളിൽ ആഹ്ലാദപ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
കണ്ണോത്ത് അങ്ങാടിയിൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് മെമ്പർ റോയ് കുന്നപ്പള്ളി, മണ്ഡലം സെക്രട്ടറി ജോർജുകുട്ടി കിളിവേലിക്കുടി എന്നിവർ നേതൃത്വം നൽകി. ബൂത്ത് പ്രസിഡന്റുമാരായ ജോയ് മോളെകുന്നേൽ, ദേവസ്യ പാപ്പാടിയിൽ, ഉലഹന്നാൻ മാതയേക്കൽ, മറ്റു നേതാക്കളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.
മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ടൗണിൽ പൊതു യോഗവും മധുര പലഹാര വിതരണവും നടന്നു. യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ യുഡിഎഫ് നേതാക്കളായ വിൻസെന്റ് വടക്കേമുറിയിൽ, അബൂബക്കർ മൗലവി, സണ്ണി കാപ്പാട്ട് മല, സാബു അവണ്ണൂർ, സിദ്ധിക്ക് കാഞ്ഞിരാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
നെല്ലിപ്പൊയിൽ ടൗണിൽ യുഡിഎഫ് ഇലക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും പൊതു യോഗവും നടന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ ഉദ്ഘാടനം നിർവഹിച്ചു. ഇലക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ വിൽസൺ തറപ്പേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സാബു അവണ്ണൂർ, ആന്റണി നീർവേലിൽ, ബിജു ഓത്തിക്കൽ, റോയി ഊണ്ണുകല്ലേൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ പങ്കാളികളായ എല്ലാവർക്കും നേതാക്കൾ നന്ദി അറിയിച്ചു