Kodanchery

ജി യുപിഎസ് ചെമ്പുകടവ് സുവർണ്ണ ജൂബിലി ആഘോഷം ‘സുവർണ്ണ വിസ്മയം’ജൂബിലി വൃക്ഷത്തൈ നടൽ ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി : ചെമ്പുകടവ് ജി യു പി സ്കൂളിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ തുടക്കം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു. പ്രധാന അധ്യാപകനായ സുരേഷ് തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ ബെന്നി സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ മാറ്റം,വനവത്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇരുവരും വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് പൂർവവിദ്യാർത്ഥികളായ ബെന്നി സെബാസ്റ്റ്യൻ, ലീന രാജു,അബ്ദുൾ റഷീദ്, ബേബി വട്ടകുന്നേൽ, മോഹനൻ എരമംഗലത്ത്, റഷീദ് ചെമ്പുകടവ് എന്നിവർ ചേർന്ന് സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജമീല അസീസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻ, എം.പി.ടി.എ പ്രസിഡന്റ് അനു അജിത്ത് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഒന്നാം ക്ലാസിലെ സംയുക്ത ഡയറി നൂറുദിവസം പൂർത്തിയാക്കിയ കുരുന്നുകൾക്കും കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവത്തിൽ ‘വന്ദേമാതരം’ A ഗ്രേഡ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമുള്ള സമ്മാനവിതരണം ചടങ്ങിൽ വച്ച് നടത്തി. പിടിഎ, എം പി ടി എ അംഗങ്ങൾ,പൂർവ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പടങ്കടുത്ത ചടങ്ങിൽ പി ടി എ പ്രസിഡന്റ് ടോണി പന്തലാടി നന്ദി അർപ്പിച്ചു

Related Articles

Leave a Reply

Back to top button