Kodanchery
കോടഞ്ചേരിയിൽ കപ്പൂച്ചിൻ ബ്രദേഴ്സ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കോടഞ്ചേരി: കപ്പൂച്ചിൻ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് ഡിസംബർ 1-ാം തീയതി ഞായറാഴ്ച കോടഞ്ചേരി പാരീഷ് ഹാളിൽ നടക്കും. രാവിലെ 08:30 മുതൽ ക്യാമ്പ് ആരംഭിക്കും.
രക്തദാനം വഴി ജീവിതങ്ങൾ രക്ഷിക്കാൻ എല്ലാ സാമൂഹിക സേവന മനസ്സുള്ളവരെയും ഈ ക്യാമ്പിൽ പങ്കാളികളാകാൻ കപ്പൂച്ചിൻ ബ്രദർ സജിത് സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
രക്തദാനം നടത്താൻ താല്പര്യമുള്ളവർക്ക് ബ്രദർ ഡയസ്: 6238 081 425,ബ്രദർ അബിൻ: 8050 811 076, ബ്രദർ ജസ്റ്റിൻ: 7012 257 392 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.