Thiruvambady

തോട്ടത്തിൻകടവ് പാലത്തിനു സമീപം റോഡുപണി; ഗതാഗതം പൂർണമായും തടസപ്പെടുത്തി

തിരുവമ്പാടി: തിരുവമ്പാടി-ഓമശേരി റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി തോട്ടത്തിൻകടവ് പാലത്തിനു സമീപം പിസി മുക്കിൽ റോഡിൽ മണ്ണിട്ട് ഉയർത്തുന്നതിനാൽ ഗതാഗതം പൂർണമായും നിരോധിച്ചു. റോഡുപണിയുടെ പേരിൽ ഗതാഗതം പൂർണമായി തടസപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു.

തോട്ടത്തിൻകടവ് പാലത്തിനു മുകളിലൂടെ ഇരുചക്ര വാഹനങ്ങൾ പോലും കടത്തി വിടാത്ത ഉദ്യോഗസ്ഥരുടെ നടപടിയെയാണ് നാട്ടുകാർ ശക്തമായി എതിർത്തത്. തുടർച്ചയായ ഗതാഗത തടസ്സം പ്രദേശവാസികൾക്കും വ്യാപാരികൾക്കും കടുത്ത ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു.

ഇന്നലെ വൈകിട്ടാണ് തോട്ടത്തിൻ കടവ് പാലത്തിനു സമീപം റോഡിൽ മെറ്റൽ ഇട്ട് പൂർണമായി ഗതാഗതം തടഞ്ഞത്. ഇതോടെ രണ്ട് ഭാഗത്തു നിന്നും വന്ന യാത്രക്കാർ പ്രതിഷേധം ഉയർത്തുകയായിരുന്നു. തുടർന്ന്
മുക്കം – തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിന് തുറന്നു കൊടുക്കുകയായിരുന്നു.

കഴിഞ്ഞ 10 മാസമായി തുടരുന്ന തിരുവമ്പാടി- ഓമശേരി റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നതും പ്രതിഷേധത്തിന്റെ കനം കൂട്ടിയിരുന്നു

Related Articles

Leave a Reply

Back to top button