Puthuppady
വയനാട്-പാലക്കാട് വിജയത്തിൽ പുതുപ്പാടിയിൽ യു.ഡി.എഫ് ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു
പുതുപ്പാടി: വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും പാലക്കാട് നിയമസഭാ മണ്ഡലത്തിലെയും യു.ഡി.എഫ്. വിജയത്തിൽ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന ആഘോഷങ്ങളിൽ ഈങ്ങാപ്പുഴയിൽ നിന്നുള്ള പ്രകടനം ശ്രദ്ധേയമായി.
അന്നമ്മ മാത്യു, ജോർജ് മങ്ങാട്ടിൽ, ഷാഫി വളഞ്ഞപാറ, രാജേഷ് ജോസ്, ബിജു താന്നിക്കാക്കുഴി, കെ.പി. സുനീർ, പി.സി. മാത്യു, സഹീർ എരഞ്ഞോണ, സന്തോഷ് മാളിയേക്കൽ, കെ.പി. മുഹമ്മദലി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.