മുക്കത്ത് ‘ജില്ലാ സർഗ്ഗ വസന്ത”ത്തിന് തുടക്കമായി
മുക്കം: കുട്ടികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാനായി വിസ്ഡം എജുക്കേഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “സർഗ്ഗ വസന്തം” മദ്രസ കലോത്സവത്തിന് മുക്കം ഗ്രീൻവാലി ക്യാമ്പസിൽ തുടക്കമായി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.ടി ബഷീർ അധ്യക്ഷനായി. കെജി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി 10 വേദികളിലായി വിവിധ മത്സരങ്ങൾ അരങ്ങേറുകയാണ്.
ജില്ലയിലെ വിവിധ കോംപ്ലക്സുകളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ 348 മദ്രസ വിദ്യാർത്ഥികളാണ് 106 മത്സരങ്ങളിൽ പങ്കെടുക്കുന്നത്.
സർഗ്ഗ വസന്തം ജനറൽ കൺവീനർ ഐ.പി മൂസ, ജില്ലാ ഭാരവാഹികളായ അഷ്റഫ് കല്ലയി, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ജംഷീർ എ.എം, സ്റ്റുഡന്റ്സ് ജില്ലാ സെക്രട്ടറി അർഷദ് ബി, വി.കെ കബീർ, മെഹറുദ്ധീൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.