Mukkam

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം; മുക്കത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മുക്കം: ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജൂലൈ 12, 13, 14 തീയതികളിൽ മുക്കത്ത് നടക്കുന്നതിനോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. മുക്കം ക്രിസ്ത്യൻ പള്ളിക്ക് സമീപം ആരംഭിച്ച ഓഫീസ് ഇന്ത്യൻ ഫുട്ബോൾ താരം നൗഫൽ തിരുവമ്പാടിയും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി. വസീഫും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിക്കുകയും ഒരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button