Thiruvambady
മിശിഹായുടെ രാജത്വ തിരുനാളിനോടനുബന്ധിച്ച് കുട്ടികളുടെ റോഡ് ഷോ സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് സൺഡേ സ്കൂളിലെ കുട്ടികൾ യേശുവിന്റെ രാജത്വം ആചരിച്ച് കൊണ്ട് തിരുവമ്പാടി അങ്ങാടിയിൽ റോഡ് ഷോ സംഘടിപ്പിച്ചു. വെള്ളം വസ്ത്രം ധരിച്ച്, “ജയ് ജയ് ക്രിസ്തു രാജൻ” എന്ന മുദ്രാവാക്യത്തോടെ കുട്ടികൾ ക്രിസ്തുവിന്റെ രാജത്വം പ്രകടിപ്പിക്കുന്ന പ്ലക്കാടുകളും കയ്യിൽ പിടിച്ചായിരുന്നു റാലി. യേശുവിനെപ്പോലെ വേഷം ധരിച്ച കുട്ടികൾ റാലിയിൽ ആകർഷണീയമായി.
പള്ളികൂദാശയുടെ അവസാന ആഴ്ചയാണ് തിരുസഭ മിശിഹായുടെ രാജത്വ തിരുനാൾ ആഘോഷിക്കുന്നത്. സേക്രഡ് ഹാർട്ട് സൺഡേ സ്കൂളിന്റെ അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.