Mukkam
നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ ക്ലാസ് മുറികൾ
മുക്കം :നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി മണ്ഡലം എം എൽ എ ലിന്റോ ജോസഫാണ് ഉദ്ഘാടനം നിർവഹിച്ചത്.
സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി എടുത്ത അഭിമാനകരമായ ഈ പദ്ധതി വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തും. പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു.