Thamarassery

താമരശ്ശേരി അമ്പായത്തോട്, കുരങ്ങുകളുടെ കൂട്ടമരണം

താമരശ്ശേരി : താമരശ്ശേരി അമ്പായത്തോട് ഇറച്ചിപ്പാറ റോഡരികിൽ കഴിഞ്ഞ ദിവസം അഞ്ചോളം കുരങ്ങുകളുടെ മൃതശരീരം കണ്ടെത്തിയതായി നാട്ടുകാർ. വിവരം അറിഞ്ഞ് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയുണ്ടായി.

മരണകാരണം സംബന്ധിച്ച വിവരം പോസ്റ്റ്മോർട്ടം ഫലം ലഭിച്ചതിന് ശേഷം മാത്രമേ വ്യക്തമാകൂ. പാതയോരത്ത് മാത്രമല്ല, സമീപത്തുള്ള തോട്ടങ്ങളിലും കുരങ്ങുകളെ ചത്ത നിലയിൽ കണ്ടതായി നാട്ടുകാർ അറിയിച്ചു.

Related Articles

Leave a Reply

Back to top button