Koodaranji
കൂത്തുപറമ്പ് ദിനാചരണത്തിൽ ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക്
മുക്കം :മുക്കത്ത് ഡിവൈഎഫ്ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി. ഷൈജു പരിപാടി ഉദ്ഘാടനം ചെയ്തു.
വ്യത്യസ്ത മേഖലകളിൽ നിന്ന് ഉണ്ടായ പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി. ലിന്റോ ജോസഫ് എം.എൽ.എ, ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, എ.കെ. രനിൽ രാജ്, അജയ് ഫ്രാൻസി, അഖിൽ കെ.പി, വിജയി സന്തോഷ്, അഖില എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ബ്ലോക്ക് പ്രസിഡന്റ് എ.പി. ജാഫർ ശരീഫ് അധ്യക്ഷനായ യോഗത്തിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു സ്വാഗതവും ഷിജിൽ നന്ദിയും അറിയിച്ചു