Koodaranji
കരാട്ടെയിൽ നാടിന്റെ അഭിമാനമായി മാറി അഹമ്മദ് നജാദ്
കൂടരഞ്ഞി: തൃശ്ശൂരിൽ വച്ച് നടന്ന ജെ എസ് കെ എ സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ അഹമ്മദ് നജാദിനു സ്വർണ്ണം. ഇതോടു കൂടെ ബാംഗ്ലൂരിൽ വെച്ച് നടക്കുന്ന നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലേക്ക് നജാദ് യോഗ്യത നേടിയിരിക്കുകയാണ്. കൂടരഞ്ഞി സ്വദേശിയായ അഹ്മദ് നജാദിന്റെ ഈ നേട്ടം നാടിന് അഭിമാനമായി മാറിയിട്ടുണ്ട്.
ജമാൽ പട്ടോത്ത്, നസീമ ദമ്പതികളുടെ മകനും കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ അഹ്മദ് നജാദിന്റെ കരാട്ടെ ശിക്ഷണത്തിനു പിന്നിൽ അദ്ധ്യാപകനായ മാസ്റ്റർ ജയേഷിന്റെ നിർണായക പങ്കാണ്.