Thamarassery
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
താമരശ്ശേരി :താമരശ്ശേരി പരപ്പൻപൊയിൽ വാടിക്കൽ വിവേകാനന്ദ സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ, ട്രിനിറ്റി ഐ ഹോസ്പിറ്റലും ഡി.ഡി.ആർ.സി. ലാബിന്റെ സഹകരണത്തോടെയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി നേത്രപരിശോധനയും ജീവിതശൈലീ രോഗനിർണയത്തിനുള്ള രക്തപരിശോധനയും നടത്തി. അരുൺലാൽ, ഷെറിൻലാൽ, കെ.സി. ഗോപാലൻ, അക്ഷയ് ലാൽ, ആതിര, കെ.ടി. ബാലരാമൻ എന്നിവരാണ് ക്യാമ്പിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.