Kodanchery

നിരന്നപാറ റോഡിൽ യാത്രാപ്രതിസന്ധി; ജനങ്ങൾ സമരത്തിന്

കോടഞ്ചേരി : പൊട്ടിപ്പൊളിഞ്ഞ് അരികുകൾ വെള്ളച്ചാലുകളായ കോടഞ്ചേരി-നിരന്നപാറ റോഡിൽ യാത്ര ദുഷ്കരം. കട്ടിപ്പാറ, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന റോ‍ഡാണിത്.

കുടിയേറ്റമേഖലയിലെ നിർദിഷ്ട റോഡിന്റെ കോടഞ്ചേരി മുതൽ നിരന്നപാറ കുരിശുപള്ളി വരെയുള്ള ഭാഗമാണ് പാടേ തകർന്നത്. ഏറെ ഗതാഗതത്തിരക്കുള്ള റോഡിൽ വെള്ളമൊഴുകി ഇരുവശവും കൈത്തോടുപോലെയായതോടെ വാഹനങ്ങൾക്ക് സൈഡ് നൽകാൻ നിവൃത്തിയില്ലാതായി.

ഇതുമൂലം സ്കൂൾ ബസുകൾ വൈകിയെത്താൻ ഇടയാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിൽ വെള്ളക്കുഴികളുംതാണ്ടി യാത്ര ദുഷ്കരമായതോടെ പ്രദേശവാസികൾ പലതവണ രേഖാമൂലം പരാതിനൽകിയിട്ടും നടപടികളുണ്ടായില്ല.

Related Articles

Leave a Reply

Back to top button