കോടഞ്ചേരിയിൽ പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ 2023-24 അധ്യായന വർഷത്തിന് തുടക്കം കുറിച്ച് പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. പാഠപുസ്തക, യൂണിഫോം വിതരണം സ്കൂൾ മാനേജർ, വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ എന്നിവർ ചേർന്ന് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, ബി.ആർ.സി പ്രതിനിധി ലിൻസി, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
ചെമ്പ്കടവ് ജി.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈജു ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സുരേഷ് തോമസ്, ടോണി ആൻറണി, ആൻ ട്രീസ ജോസ്, അനീഷ് കെ എബ്രഹാം, അലീഷ ജോബി, ഡിലൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.