തിരുവമ്പാടി പഞ്ചായത്തിൽ കേരളോത്സവം പഞ്ചഗുസ്തി മത്സരം സമാപിച്ചു

തിരുവമ്പാടി: സൗപർണ്ണിക പബ്ലിക് ലൈബ്രറി ആഡ്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി മൾട്ടി ജിമ്നേഷ്യത്തിൽ വച്ച് നടത്തിയ കേരളോത്സവം പഞ്ചഗുസ്തി മത്സരം സമാപിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോൺസൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ കെ.എ. അബ്ദു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ലിസി അബ്രഹാം, ശ്രീമതി റംല ചോലക്കൽ, വാർഡ് മെമ്പർമാരായ കെ.എൻ. അപ്പു, ലിസി സണ്ണി, ഷൈനി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ചു. മത്സരങ്ങൾ ശ്രീ. വിൽസൺ ടി. മാത്യു, ശ്രീ. അജി കുമാർ എന്നിവരുടെ നിയന്ത്രണത്തിൽ നടന്നു.
65 കിലോ വിഭാഗത്തിൽ എ.സി. സോൾബിൻ, 75 കിലോ വിഭാഗത്തിൽ മുഹമ്മദ് മിലൻ, 85 കിലോ വിഭാഗത്തിൽ യദു കൃഷ്ണൻ, 85 കിലോയ്ക്ക് മുകളിൽ പി.എസ്. ശ്രീരാജ് എന്നിവർ വിജയിച്ച് ബ്ലോക്ക് പഞ്ചായത്ത് തല മത്സരങ്ങൾക്ക് യോഗ്യത നേടി.
സൗപർണ്ണിക ലൈബ്രറി സെക്രട്ടറി സാലസ് മാത്യു, സജി ലൂക്കോസ്, എൻ.എ. സോമൻ, പി.കെ. രാജൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.