കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം: വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു

മുക്കം: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും, വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട് തസ്തിക അനുവദിക്കണമെന്നതും ആവശ്യപ്പെട്ടിട്ടുണ്ട്.
കെ.എസ്.ടി.എ. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയംഗം പി.എസ്. സ്മിജ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി. ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. ബബിഷ രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുകയുണ്ടായി. കെ. സുജിത്ത് അനുശോചനപ്രമേയം അവതരിപ്പിച്ചു.
ജില്ലാ എക്സിക്യുട്ടീവ് അംഗം വി. അജീഷ്, പത്മശ്രീ, കെ.സി. ഹാഷിദ്, കെ. വാസു, പി.എൻ. അജയൻ, സുരേഖ, വിജയകുമാർ, പി.സി. മുജീബ് റഹിമാൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ ഭാരവാഹികളായി കെ.പി. ബബിഷ (പ്രസിഡന്റ്), പി.സി. മുജീബ് റഹിമാൻ (സെക്രട്ടറി), കെ. ജാസ്മിൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.