Thiruvambady
തിരുവമ്പാടിയിൽ കേരള കോൺഗ്രസ് (എം) നേതൃസംഗമം: സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി മ്ളാക്കുഴി യോഗത്തിന് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ്, സിജോ വടക്കേൻതോട്ടം, വിൽസൺ താഴത്ത്പറമ്പിൽ, സണ്ണി പുതുപറമ്പിൽ, ബാബു പീറ്റർ, ദിനീഷ് കൊച്ചുപറമ്പിൽ, ഫൈസൽ ചാലിൽ, ആൻസി ഞാറക്കാട്ട്, മാത്യു കൊരട്ടികുന്നേൽ, ജോസ്‌കുട്ടി തോണിപ്പാറ, ശ്രീധരൻ പുതിയോട്ടിൽ, നാരായണൻ മുട്ടുചിറ, സുബിൻ തയ്യാറിൽ, ബെന്നി കാരിക്കാട്ട് എന്നിവർ നേതൃസംഗമത്തിൽ പ്രസംഗിച്ചു.