ജെ.സി.ഐ. പുരസ്കാരം അബ്ദുൽ ഖാദറിന്
മുക്കം: കാലങ്ങളായി കിടപ്പുരോഗികളെയും അതിജീവനത്തിനായുള്ള പോരാട്ടക്കാരെയും ശുശ്രൂഷിച്ച് സമൂഹത്തിൽ ശ്രദ്ധ നേടിയ ഗ്രേസ് പാലിയേറ്റീവ് ചാരിറ്റിയുടെ സ്ഥാപകനായ അബ്ദുൽ ഖാദറിന് ജെ.സി.ഐ. ഇന്ത്യയുടെ സാമൂഹികസേവന പുരസ്കാരം സമർപ്പിച്ചു. ജെ.സി.ഐ. മുക്കം മൈത്രിയുടെ മുപ്പത്തിരണ്ടാം വരാഘോഷ പരിപാടിയിലാണ് പുരസ്കാരം നൽകി ആദരിച്ചത്.
ജെ.സി.ഐ. നാഷണൽ ഡയറക്ടർ പി.പി.പി. രാഗേഷ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഇ.വി. അരുൺ പുരസ്കാരം അബ്ദുൽ ഖാദറിന് കൈമാറി.
കൂടാതെ പരിപാടിയിൽ തിരുവമ്പാടി ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുഴൽ കിണർ നിർമ്മിക്കുന്നതിന് മുന്നൊരുക്കം നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
സനിൽ കൈപ്പട്ടിൽ, സാംജിത് ചേപ്പാലി, കെ.ടി. ഹാനിഷ്, അഭിലാഷ് ദാസ്, പ്രതുൻ, ജി.കെ. സുകുമാരൻ, ആസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റിയാസ് (പ്രസിഡന്റ്), അനസ് പാലയിൽ (സെക്രട്ടറി) എന്നിവർ പരിപാടിയുടെ ഭാരവാഹികളായിരുന്നു.