സിലോൺ കടവിൽ ഇന്നോവ കാർ ഇടിച്ച് അപകടം: വൈദ്യുതി പൂർണമായും നിലച്ചു

തിരുവമ്പാടി: അഗസ്ത്യമുഴി-കൈതപ്പെയിൽ റോഡിലെ സിലോൺ കടവിന് സമീപം ഇന്നോവ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടം വൈദ്യുതി ബന്ധം പൂർണമായും നിലച്ച സാഹചര്യം സൃഷ്ടിച്ചു. ഇന്ന് പുലർച്ചെ 3.45 നാണ് മലപ്പുറം ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ അപകടത്തിൽപ്പെട്ടത്.
മലപ്പുറം വെന്നിയൂർ സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് വലിയ പരിക്കുകളൊന്നും ഉണ്ടായിട്ടില്ല.
ഇലക്ട്രിക് പോസ്റ്റിലേയും ട്രാൻസ്ഫോമറിലേയും കേടുപാടുകൾ മൂലം സിലോൺ കടവ് മേഖലയിലെ വൈദ്യുതി പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. രാവിലെ 11.30ഓടെ ഇലക്ട്രിക് പോസ്റ്റ് മാറ്റി വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചിട്ടുണ്ടായിരുന്നു.
നാട്ടുകാർ ആവശ്യപ്പെടുന്നത് ഇവിടത്തെ അപകടങ്ങൾ കുറയ്ക്കാൻ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നാണ്.