Kodanchery
കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രചരണാർത്ഥം സ്ത്രീകൾക്ക് മാത്രമായുള്ള ട്രക്കിംഗ് തുഷാരഗിരിയിൽ

കോടഞ്ചേരി: ചാലിപ്പുഴയിലും, ഇരുവഞ്ഞിപ്പുഴയിലും ഓഗസ്റ്റ് 12,13,14 തീയതികളിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഓഗസ്റ്റ് എട്ടിന് തുഷാരഗിരിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള ട്രാക്കിംഗ് സംഘടിപ്പിക്കുന്നു.
ഓഗസ്റ്റ് എട്ടിന് രാവിലെ 9 ന് സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേൾഡ് ഓഫ് വുമണും, സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് തുഷാരഗിരിയിൽ ട്രാക്കിംഗ് നടത്തുന്നത്.







