Kodiyathur

ലോക ഭിന്നശേഷി ദിനാചരണത്തിന്‍റെ ഭാഗമായി എൻഎസ്എസ് വിദ്യാർത്ഥികളുടെ സ്‌നേഹ സന്ദേശം

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ പന്നിക്കോട് ലൗഷോർ എന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം സന്ദർശിച്ചു. ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ചായിരുന്നു സന്ദർശനം.

വിദ്യാർത്ഥികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിച്ച് വേറിട്ട അനുഭവങ്ങൾ പങ്കിടുകയും അവരുടെ നൈസർഗിക കഴിവുകൾ പ്രകടിപ്പിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്തു.

സന്ദർശനത്തിന്‍റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ പരിപാടി സഹാനുഭൂതിയും സേവന മനോഭാവവും വളർത്തുന്നതിന് വിദ്യാർത്ഥികളിൽ സഹായകമായി. അധ്യാപകരായ സി.പി സഹിർ ഫഹദും വളണ്ടിയർമാരായ ദിലാര, തമന്ന, മിശാൽ, മിൻഹാൽ, തേജ, ഹംന എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button