പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ: പ്രാദേശിക പി.ടിഎ സംഗമം സംഘടിപ്പിച്ചു

പുല്ലൂരാംപാറ: കാളിയാമ്പുഴ, തമ്പലമണ്ണ, അത്തിപ്പാറ, തുമ്പച്ചാൽ പ്രദേശങ്ങളിലെ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് ഹൈസ്ക്കൂൾ പ്രാദേശിക പി.ടിഎ സംഗമം നടത്തി. സതീഷ് ബാബു ടി.പി. യുടെ ഭവനത്തിൽ സംഘടിപ്പിച്ച ഈ സംഗമം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. പി.ടിഎ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു.
16ാം വാർഡ് മെമ്പർ രാമചന്ദ്രൻ കരിമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ പഠനവും പ്രാദേശിക പ്രശ്നങ്ങളും പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ സ്കൂളിന്റെ ആഭിമുഖ്യത്തിലുള്ള ഈ യോഗങ്ങൾ സഹായകമാകുന്നു. ഹെഡ് മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയെപ്പിള്ളിൽ സംഗമത്തിന്റെ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
‘രക്ഷിതാക്കളുടെയും കുട്ടികളുടെയും കടമകൾ’ എന്ന വിഷയത്തിൽ റോയി അഗസ്റ്റിൻ സെമിനാർ നടത്തി. എം. പി.ടിഎ പ്രസിഡന്റ് അനുപ്രകാശ്, പി.ടിഎ എക്സിക്യൂട്ടീവ് അംഗം പ്രിൻസ് താളനാനി, സീനിയർ അസിസ്റ്റന്റ് ബീന പോൾ, സ്റ്റാഫ് സെക്രട്ടറി റെജി സെബാസ്റ്റ്യൻ, കൺവീനർ ജുബിൻ അഗസ്റ്റിൻ, സതീഷ് ബാബു, സീന ഷാജു തുടങ്ങിയവരും പ്രസംഗിച്ചു.
2024 വർഷത്തിൽ സ്കൂൾ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വീഡിയോ പ്രദർശിപ്പിക്കുകയും പഠന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. യോഗത്തിന്റെ ഭാഗമായും കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും സംഘടിപ്പിച്ചു.