Kodanchery
ടാലെന്റിയ 2024: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് ക്വിസ് കിരീടം

കോടഞ്ചേരി: താമരശേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കായി സംഘടിപ്പിച്ച പ്രഥമ ടാലെന്റിയ മെഗാ ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം കിരീടം കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ കരസ്ഥമാക്കി.
ബെറിൽ സജി, ഫഹിമ റിയ എന്നിവർ അടങ്ങുന്ന ടീമിന് പതിനായിരം രൂപ ക്യാഷ് പ്രൈസിനൊപ്പം മോൺ. മാത്യു ചാലിൽ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിയും പ്രശസ്തിപത്രവും ലഭിച്ചു. കൂടാതെ, കക്കാടംപൊയിൽ ഫോഗി മൗണ്ടെയ്ൻ പാർക്കിൽ കുടുംബത്തോടൊപ്പം ഒരു ദിവസത്തെ സൗജന്യ പ്രവേശനടിക്കറ്റും സമ്മാനമായി നൽകി.
താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ വിജയികൾക്ക് തിരുവമ്പാടി അൽഫോൻസ കോളജിൽ വച്ചു നടന്ന ഗ്രാൻഡ് ഫിനാലിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.