Kodanchery
മുണ്ടൂർ മൂന്നാനക്കുഴി ഗാന്ധി റോഡിൽ കലുങ്കിന്റെ ഭിത്തി തകർന്നു

കോടഞ്ചേരി: ശക്തമായ മഴയെ തുടർന്ന് മുണ്ടൂർ മൂന്നാനക്കുഴി ഗാന്ധി റോഡിലെ കലുങ്കിന്റെ സൈഡ് ഭിത്തി തോട്ടത്തിലേക്ക് ഇടിഞ്ഞു. ഇതോടെ റോഡിന്റെ പകുതിഭാഗവും കീറിയ നിലയിലേക്ക് മാറിയിട്ടുണ്ട്.
ഏകദേശം 50ൽ കൂടുതൽ കുടുംബങ്ങൾ ആശ്രയിക്കുന്ന ഈ റോഡിൽ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നത് ഇപ്പോൾ അസാധ്യമാണ്.
പ്രദേശവാസികൾ എത്രയും പെട്ടെന്ന് കലുങ്കിന്റെ പുനർ നിർമ്മാണത്തിനായുള്ള നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യമുന്നയിക്കുന്നത്.