Kodanchery
സെൻ്റ് ആൻ്റണീസ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലി: ജില്ലാതല ക്രോസ് കൺട്രി മത്സരം ഡിസംബർ 5ന്

കണ്ണോത്ത്: സെൻ്റ് ആൻ്റണീസ് യു.പി. സ്കൂളിൽ ജില്ലാതല ക്രോസ് കൺട്രി മത്സരം സംഘടിപ്പിക്കുന്നു. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 5 നാണ് പരിപാടി നടക്കുക.
16, 18, 20 വയസ്സു പ്രായ പരിധിയിലുള്ളവർക്കും 20 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും പുരുഷ-വനിത വിഭാഗങ്ങളിലായി മത്സരം നടത്തും.
ഡിസംബർ 5 ന് ഉച്ചയ്ക്ക് 1.30 വരെ മത്സരാർത്ഥികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. തുടർന്ന്, 2.45 PM ന് താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മത്സരത്തിന് ഫ്ലാഗ് ഓഫ് നടത്തും.
മത്സര വിജയികൾക്ക് ലിൻ്റോ ജോസഫ് എം.എൽ.എ ക്യാഷ് പ്രൈസും മെഡലുകളും വിതരണം ചെയ്യും. ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡണ്ട് കെ.വി. അബ്ദുൾ മജീദ് ചടങ്ങിന് അധ്യക്ഷത വഹിക്കും.
കൂടുതൽ വിശദവിവരങ്ങൾക്ക് 9447910439 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.