Kodiyathur

നവാസ് മഠത്തിലിനെ ആദരിച്ചു

കൊടിയത്തൂർ: മെക് 7 കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളുടെ കോ ഓർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട നവാസ് മഠത്തിലിനെ ആദരിച്ചു. മെക് 7 ഹെൽത്ത് ക്ലബ്ബ് കുടുംബമാണ് ആദരിച്ചുത്.

യൂണിറ്റ് കോ ഓർഡിനേറ്റർ നൗഫൽ പി അധ്യക്ഷനായിരുന്ന ചടങ്ങിൽ, യൂണിറ്റ് ചെയർമാൻ കെ.സി സുൽത്താൻ ഉപഹാരം നൽകി. എക്സിക്യൂട്ടീവ് അംഗം എം.എ സലാം മാസ്റ്റർ നവാസ് മഠത്തിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

ട്രെയിനർമാരായ ബീരാൻ കുട്ടി, അബ്ദുസ്സലാം, ജാഫർ, നബീൽ, ജമാൽ എന്നിവരും ആശംസകൾ നേർന്നു.

Related Articles

Leave a Reply

Back to top button