തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 2025-26 വർഷിക പദ്ധതിക്ക് രൂപരേഖ തയാറാക്കാൻ വർക്കിംഗ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

തിരുവമ്പാടി :തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം നടന്നു. 2025-26 വർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായിട്ടുള്ള രൂപരേഖ തയ്യാറാക്കാനാണ് യോഗം സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
സ്റ്റിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, റംല പോലക്കൽ, മെമ്പർ കെ.എം. മുഹമ്മദലി, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ് എന്നിവരും വിവിധ വാർഡ് മെമ്പർമാരും നിർവ്വഹണ ഉദ്യോഗസ്ഥരും യോഗത്തിൽ സംസാരിച്ചു.
പദ്ധതി ആസൂത്രണത്തിന്റെ ആദ്യ ഘട്ടമായ വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ, ജനപ്രതിനിധികളും നിർവ്വഹണ ഉദ്യോഗസ്ഥരും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ചേർന്ന് 15 വിഷയമേഖലകളിലായി ഗ്രൂപ്പ് ചർച്ച നടത്തി. വിവിധ പദ്ധതികളുടെയും നിർദേശങ്ങളുടെയും രൂപരേഖകൾ തയാറാക്കി യോഗം സമാപിച്ചു.