Mukkam

മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തികയുത്സവം ഇന്ന് സമാപിക്കും

കാരശ്ശേരി: മുത്താലം ദുർഗാഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തികയുത്സവം ഇന്ന് സമാപിക്കും. തിങ്കളാഴ്ചയാണ് ഉത്സവം ആരംഭിച്ചത്. ഉത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനം മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു.

ട്രസ്റ്റി ബോർഡ് ചെയർമാൻ ടി. ശിവശങ്കരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ ട്രസ്റ്റി ബോർഡ് അംഗം ടി. ദാമോദരൻ നമ്പീശനെ ചടങ്ങിൽ ആദരിച്ചു. കൗൺസിലർമാരായ ബിന്നി മനോജ്, വളപ്പിൽ ശിവശങ്കരൻ, കെ.കെ. റുബീന, സി. വസന്തകുമാരി, ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി കെ. നാരായണൻ നമ്പൂതിരി, ഉത്സവ കമ്മിറ്റി സെക്രട്ടറി പി.സി. വിശ്വനാഥൻ, പി. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇന്ന് വൈകുന്നേരം ഏഴുമുതൽ മെഗാ തിരുവാതിരക്കളി, ഇരട്ടത്തായമ്പക, രണകാർഗളം നാടകം എന്നിവ അരങ്ങേറും.

Related Articles

Leave a Reply

Back to top button