പന്നിക്കോട് എ.യു.പി. സ്കൂൾ 75-ാം വാർഷികാഘോഷത്തിന് തിരിതെളിച്ചു

കൊടിയത്തൂർ: പന്നിക്കോട് എ.യു.പി. സ്കൂൾ എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025ൽ നടക്കുന്ന വിപുലമായ പരിപാടികൾക്ക് സ്വാഗതസംഘം രൂപീകരിച്ച് തുടക്കമിട്ടു. അടുത്ത നാല് മാസങ്ങളിലായി 30 ഓളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ജനുവരി ഒന്നിന് വിളംബര ജാഥയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം. ജനുവരി രണ്ടിന് പൂർവവിദ്യാർത്ഥി-അധ്യാപക സംഗമവും ജനുവരി 23, 24, 25 തിയ്യതികളിലായി മെഗാ എക്സിബിഷനും നടക്കും. ഭിന്നശേഷി കലോത്സവം, വയോജന സംഗമം, പ്രാചീനകലകളെ പരിചയപ്പെടുത്തൽ, സുവനീർ പ്രകാശനം, കലാ-കായിക മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
സ്വാഗതസംഘം ഓഫീസ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ബഷീർ പാലാട്ട് അധ്യക്ഷനായി. സ്കൂളിന്റെ ആദ്യ വിദ്യാർത്ഥി പി. ഉപ്പേരൻ മുഖ്യാതിഥിയായി. മാനേജർ സി. കേശവൻ നമ്പൂതിരി, സി. ഫസൽ ബാബു, ടി.കെ. ജാഫർ, ബാബു മുലയിൽ, രമേശ് പണിക്കർ, ഹരിദാസൻ പരപ്പിൽ, പാറമ്മൽ അഹമ്മദ് കുട്ടി, യു.കെ. അശോകൻ, പി.എം. ഗൗരി, നഫീസ പാലാട്ട്, റൂബിയ, ഗോപിക, പി.കെ. ഹഖീം കളന്തോട് തുടങ്ങിയവരും രൂപീകരണത്തിൽ പങ്കെടുത്തു