Kodiyathur

ദോത്തി-മാക്‌സി ചലഞ്ചിന് വനിതാ പ്രവർത്തകരുടെ ശക്തമായ പിന്തുണ

കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ ജന സേവന കേന്ദ്രമായ വെൽവെയർ പോയിന്റിനായുള്ള ധനശേഖരണാർത്ഥം സംഘടിപ്പിച്ച ദോത്തി-മാക്‌സി ചലഞ്ചിന് വനിതാ പ്രവർത്തകരുടെ സജീവ സഹകരണവും പിന്തുണയും ലഭിച്ചു.

പതിനാലാം വാർഡിലെ യൂനിറ്റ് വനിതാ പ്രവർത്തകർ സദസ്സുകളിലേക്ക് ദോത്തി-മാക്‌സി കിറ്റുകൾ എത്തിച്ചു നൽകി. യൂണിറ്റ് തല ഉദ്ഘാടനം വാർഡ് മെംബർ കെ.ജി. സീനത്ത് നിർവ്വഹിച്ചു.

പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇ.എൻ. നദീറ, എൻ.ഇ. ഫാത്തിമ, ഹുസ്ന എന്നിവരുടെ നേതൃത്വത്തിൽ ചലഞ്ച് വിജയകരമായി മുന്നോട്ടു പോയി.

Related Articles

Leave a Reply

Back to top button