Kodanchery

ശ്രേയസ് കോഴിക്കോട് മേഖല നാരങ്ങാത്തോട് യൂണിറ്റ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോടഞ്ചേരി : ശ്രേയസ് നാരങ്ങാത്തോട് യൂണിറ്റും ചാവറ ഹോസ്പിറ്റൽ താമരശ്ശേരിയും വിട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് യൂണിറ്റ് ഡയറക്ടർ ഫാ.സിജോ പന്തപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പിസി ചാക്കോ അധ്യക്ഷത വഹിച്ചു. മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി സ്വാഗതം ആശംസിച്ചു.

ചാവറ ഹോസ്പിറ്റലിലെ ഡോ.ജോസഫ് സോൾവിൻ, ഡോ. അനുമോൾ, ഡോ. സിസ്റ്റർ രമ്യ ജോസ്. വി ട്രസ്റ്റ് കണ്ണാശുപത്രിയിലെ പി ആർ ഓ ലിജോയുടെ നേതൃത്വത്തിൽ കണ്ണ് പരിശോധനയും നടത്തി. ചവറ ഹോസ്പിറ്റലിലെ സ്റ്റാഫ് അംഗങ്ങൾ സി ഓ ഗ്രേസി കുട്ടി വർഗീസ് സെക്രട്ടറി റോഷിനി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button