ഹരിത സുന്ദര ടൗൺ ടൂറിസം ; സ്വാഗത സംഘം യോഗം ചേർന്നു

കൂടരഞ്ഞി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ വിവിധ പരിപാടികൾ ഏറ്റെടുത്തു നടത്തുന്നതിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ടൗണുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹരിത സുന്ദരമാക്കുന്നതിന്റെ പ്രഖ്യാപനത്തിന്റെ മുന്നോടിയായി സ്വാഗത സംഘം യോഗം ചേർന്നു. കക്കാടം പൊയിൽ ഡി കാബയിൻ ഹാളിൽ വെച്ച് ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സീന ബിജു സ്വാഗതം പറഞ്ഞു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ അദക്ഷനായി. മെമ്പർമാരായ റോസ്‌ലി ടീച്ചർ, ജറീന റോയ്, അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് ഹരിതകേരള മിഷൻ ആർപി അഷ്‌റഫ് പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ജാവിദ് ഹുസൈൻ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കക്കാടംപൊയിൽ പ്രദേശത്തെ വ്യാപാരി പ്രധിനിധികൾ, റിസോർട് ഉടമകളായ സണ്ണി ചെമ്പട്ട്, മുനീർ, തങ്കച്ചൻ എം എസ് രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സന്നിഹിതരായി 2025 ജനുവരി 26 വിവിധ പരിപാടികളോടെ ഹരിത സുന്ദര ടൗൺ -ടൂറിസം പ്രഖ്യാപനം നടത്താൻ തീരുമാനിച്ചു.