Kodanchery

അംഗൻവാടി കുട്ടികളുടെ കലോത്സവം മഞ്ചാടികൂട്ടം 2024 സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി കുട്ടികളുടെ കലോത്സവം മഞ്ചാടിക്കുട്ടം 2024 എന്ന പേരിൽ സ മുചിതമായി ആഘോഷിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ 33 അംഗൻവാടികളിൽ നിന്നായി 252 കുരുന്നുകളാണ് മഞ്ചാടികൂട്ടം 2024 പങ്കെടുത്ത് വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചത്. മഞ്ചാടികൂട്ടം 2024 ന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് ശിശു സൗഹൃദ ഗ്രാമപഞ്ചായത്ത് ആക്കി മാറ്റുവാനുള്ള വിവിധങ്ങളായ പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണെന്ന് വരുന്ന സാമ്പത്തിക വർഷത്തോടുകൂടി മുഴുവൻ അംഗൻവാടികളും ശിശു സൗഹൃദ അംഗൻവാടികൾ ആയി മാറ്റിയും മറ്റു വിവിധങ്ങളായ ശിശുക്ഷേമ പദ്ധതികൾ നടപ്പിലാക്കിയും സൗഹൃദം പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വനജ വിജയൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ല വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജമീല അസീസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ ചിന്ന അശോകൻ റിയാനസ് സുബൈർ, ബിന്ദു ജോർജ്, റോസ്ലി മാത്യു സിസിലി ജേക്കബ്, സൂസൻ വർഗീസ്, ലീലാമ്മ കണ്ടത്തിൽ, റോസമ്മ കൈത്തുങ്കൽ, ചാൾസ് തയ്യിൽ, ഷാജി മുട്ടത്ത്, ചിന്നമ്മ മാത്യു, ഷാജു ടി പി തെന്മല, റീന സാബു അസിസ്റ്റന്റ് സെക്രട്ടറി അനിതാ കുമാരി, സി ഡി പി ഒ തസ്ലീന, ഐ സി ഡി എസ് സൂപ്പർവൈസർ സബന പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button