സ്നേഹ വീടിന്റെ താക്കോൽദാനം നിർവഹിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മൂന്നാമത്തെ സ്നേഹവീടിന്റെ താക്കോൽദാനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു. തെയ്യപ്പാറ നിരകത്തിൽ അല്ലിയും മകളും ഈ ക്രിസ്തുമസ് പുതുവത്സരത്തിൽ കുടുംബശ്രീ സിഡിഎസ് നൽകിയ സ്നേഹവീട്ടിൽ ആഘോഷിക്കും. സ്വന്തമായി വീട് നിർമ്മിക്കുവാൻ സാമ്പത്തികശേഷിയില്ലായിരുന്ന കുടുംബം കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിൽ ലഭിച്ച അപേക്ഷകളിൽ നിന്നും ഏറ്റവും അനുയോജ്യരായവരെ സിഡിഎസ് ഭരണസമിതി ചേർന്ന് തിരഞ്ഞെടുത്തു. കുടുംബശ്രീ അംഗങ്ങളിൽ നിന്നും സമാഹരിച്ച് മൂന്ന് ലക്ഷം രൂപ ചിലവിട്ടായിരുന്നു നിർമ്മാണം ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് കാർ ചില നിർമ്മാണ സാമഗ്രികൾ സംഭാവന നൽകി.
യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ നിഷ റെജി സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ഷാജു തേന്മല അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടന പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യ അതിഥിയായി. ജില്ലാ മിഷൻ കോഡിനേറ്റർ കവിത പി. എസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്,വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, ലിസി ചാക്കോ, വൈസ് ചെയർസ് പേഴ്സൺ സ്വപ്ന ജോസിറ്റൻ, സാമൂഹ്യ ഉപസമിതി കൺവീനർ ബിന്ദു റെജി എന്നിവർ ആശംസകൾ നേർന്നു. തെയ്യപ്പാറ വാർഡ് സിഡിഎസ് മെമ്പർ സാലി നന്ദി പറഞ്ഞു.