Kodanchery
ചെമ്പുകടവ് ജി യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

കോടഞ്ചേരി: ചെമ്പുകടവ് ജി യു പി സ്കൂളിൽ ‘ജിംഗിൾ ബെൽസ്’ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ഉദ്ഘാടനം ചെയ്തു.ഏതൊരു ആഘോഷവും എല്ലാവരും ഒരുമയോടെ ആഘോഷിക്കണമെന്നും നമ്മുടെ രാജ്യത്തിൻറെ ഐക്യവും കെട്ടുറപ്പും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു മനോഹരമായ ഘോഷയാത്രയും കേക്ക് വിതരണവും സംഘടിപ്പിച്ചു യോഗത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് തോമസ്,പിടിഎ പ്രസിഡണ്ട് ടോണി പന്തലാടി,എം പി ടിഎ പ്രസിഡണ്ട് അനൂ അജിത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുആൻട്രീസ ക്രിസ്തുമസ് സന്ദേശം നൽകി.