Local

കെ.കരുണാകരൻ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു

കോടഞ്ചേരി : ലീഡർ കെ കരുണാകരൻ അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ജോസ് പൈക, ടോമി ഇല്ലിമൂട്ടിൽ,ആനി ജോൺ, ബിനു പാലാത്തറ, അന്നക്കുട്ടി ദേവസ്യ,റെജി തമ്പി, ബേബി കളപ്പുര, ബാബു പെരിയപ്പുറം, ഭാസ്കരൻ പട്ടരാട്ട്, ബാലകൃഷ്ണൻ തീക്കുന്നേൽ, വാസുദേവൻ ഞാറ്റു കാലായിൽ, ലീലാമ്മ കണ്ടത്തിൽ, സരോജ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button