മികച്ച പൊതുശൗചാലയത്തിനുള്ള അവാർഡ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി
കോടഞ്ചേരി : അന്താരാഷ്ട്ര ശൗചാലയ ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മികച്ച ടേക്ക് എ ബ്രേക്ക് കളിൽ കോഴിക്കോട് ജില്ലയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച ടേക്ക് എ ബ്രേക്കിനുള്ള പ്രശസ്തിപത്രം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശിയിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത് , ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി .
ജില്ലാ സുചിത്വ മിഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ ടെക്ക് എ ബ്രേക്കുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ രണ്ടിലധികം വർഷങ്ങളായി നിർമ്മിച്ച് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്ന പൊതു ശൗചാലയങ്ങളെയാണ് സംസ്ഥാനതലത്തിലേക്ക് ശുപാർശ ചെയ്തിട്ടുള്ളത്.
ചടങ്ങിൽ ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഗൗതമൻ KAS, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് ജോർജ് കെ ജി , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല. ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.