Thiruvambady
വാഹനങ്ങൾ തമ്മിൽ ഉരഞ്ഞു; നടുറോഡിൽ യുവാക്കളുമായി ഏറ്റുമുട്ടി വിവാഹ സംഘം
തിരുവമ്പാടി : വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി. വിവാഹ ആഘോഷത്തിന് പോയ സംഘവും മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടിയത്.
നടുറോഡിൽ യുവാക്കൾ തമ്മിലടിക്കുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. താഴെ തിരുവമ്പാടിയിലാണ് സംഭവം. പത്തിലധികം വരുന്ന സംഘമാണ് ഏറ്റുമുട്ടിയത്. ഇരുവിഭാഗത്തിനും പരാതി ഇല്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. കൊടുവള്ളി സ്വദേശികളാണ് ഏറ്റമുട്ടിയതെന്നാണ് വിവരം.