Thiruvambady

പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണഗ്രാമസഭകൾ‌ നാളെ സമാപിക്കും

തിരുവമ്പാടി : പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണ ഗ്രാമസഭകൾ ആരംഭിച്ചു. നാളെ സമാപിക്കും. വാർഷിക പദ്ധതി രൂപീകരണം, കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് പദ്ധതി രൂപീകരണം,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരണം,വിവിധ ക്ഷേമ പെൻഷൻ ഗുണഭോക്താക്കളെ അംഗീകരിക്കൽ എന്നീ പ്രധാന അജൻഡകളാണ് ഗ്രാമസഭയിൽ വരുന്നത്.

ഇന്ന് 2 ന് വാർഡ് 4 കൊടക്കാട്ടുപാറ ഗ്രാമ സഭ ഹിദായത്തുൽ ഇസ്‍ലാം മദ്രസയിൽ നടക്കും. നാളെ 2ന് വാർഡ് 13 അമ്പലപ്പാറ ഗ്രാമസഭ എം.സി ഓഡിറ്റോറിയത്തിലും വൈകിട്ട് 3 ന് വാർഡ് 12 താഴെ തിരുവമ്പാടി ഗ്രാമസഭ നൂറുൽ ഇസ്‌ലാം മദ്രസയിലും നടക്കും.

Related Articles

Leave a Reply

Back to top button