Thiruvambady
തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ
തിരുവമ്പാടി : ക്രിസ്മസിന്റെ വരവ് അറിയിച്ച് തിരുവമ്പാടിയിൽ ഇന്ന് ബോൺ നതാലെ. തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ കെസിവൈഎം സഹകരണത്തോടെ നടത്തുന്ന ബോൺ നതാലെയിൽ വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും .
വൈകിട്ട് 4.30ന് പാരിഷ്ഹാളിൽ കുട്ടി പാപ്പ മത്സരം, വാർഡ് അടിസ്ഥാനത്തിൽ കാരൾ ഗാനമത്സരം എന്നിവയ്ക്കു ശേഷം 7ന് നടക്കുന്ന ടൗൺ കാരളിൽ തിരുപ്പിറവി ദൃശ്യാവിഷ്കാരം, ക്രിസ്ത്യൻ പാരമ്പര്യ വേഷം അണിഞ്ഞ സ്ത്രീകളുടെ കലാരൂപങ്ങൾ, സാന്താക്ലോസ് ഡാൻസ് എന്നിവ ഉണ്ടാകും.