Mukkam
ആവേശമായി സൗത്ത് ഇന്ത്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്

മുക്കം : ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി അഖിലേന്ത്യാ അന്തസ്സർവകലാശാലാ ദക്ഷിണ-പൂർവമേഖലാ പുരുഷവിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ്. മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ ടർഫ് മൈതാനത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽനിന്നുള്ള 22 ടീമുകളാണ് ഏറ്റുമുട്ടുന്നത്.
ജോയ് യൂണിവേഴ്സിറ്റി, തമിഴ്നാട്-കേന്ദ്ര സർവകലാശാല, തമിഴ്നാട് മത്സരത്തിൽ ഏകപക്ഷീയമായ ഏഴുഗോളിന് ജോയ് യൂണിവേഴ്സിറ്റി വിജയിച്ചു. മറ്റൊരുമത്സരത്തിൽ ആന്ധ്രാപ്രദേശ് വിക്രാന സിംഹാപുരി തമിഴ്നാട് പെരിയാർ സർവകലാശാലയെ ഏകപക്ഷീയമായ ഏഴുഗോളിന് തകർത്തു. മൂന്നാംമത്സരത്തിൽ തമിഴ്നാട് കാരുണ്യ ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്നാട് ഭാരത് യൂണിവേഴ്സിറ്റിയെയും മദ്രാസ് യൂണിവേഴ്സിറ്റി അമൃത വിശ്വവിദ്യാപീഠത്തെയും ആറുഗോളിന് പരാജയപ്പെടുത്തി. ടൂർണമെൻറ് ചൊവ്വാഴ്ച സമാപിക്കും.