കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലിഭഗവതിക്ഷേത്രത്തിൽ വിളംബരജാഥയും കൊടിമരഘോഷയാത്രയും നടത്തി

തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതിക്ഷേത്ര തിറ ഉത്സവത്തിന്റെ മുന്നോടിയായി വിളംബരജാഥയും കൊടിമരഘോഷയാത്രയും നടന്നു. കൊളപ്പാറക്കുന്ന് സുബ്രഹ്മണ്യഭജനമഠത്തിൽ നിന്നാരംഭിച്ച കൊടിമര ഘോഷയാത്ര, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, പൂത്താലങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു.
വൈകുന്നേരം ക്ഷേത്രം തന്ത്രി പാതിരിശ്ശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടത്തി. ഡോ. രൂപേഷ് നമ്പൂതിരി താമരക്കുളം, വിഷ്ണുനമ്പൂതിരി കൊല്ലോട്ട്, അജയ്ശങ്കർ നമ്പൂതിരി കരുമല, ക്ഷേത്രമേൽശാന്തി സുധീഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു. രാജൻ കുന്നത്ത്, ചന്ദ്രൻ വേളങ്കോട്, ദിനേഷ് കുമാർ അക്കരത്തൊടി, സുന്ദരൻ എ. പ്രണവം, വിജയൻ പൊറ്റമ്മൽ, സതീഷ് അക്കരപ്പറമ്പിൽ, ഗിരീഷ് കൂളിപ്പാറ, സൗമിനി കലങ്ങാടൻ, മനോജ് ചായംപുറത്ത്, ബിന്ദു ജയൻ തുടങ്ങിയവർ നേതൃത്വം നൽകി.