Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ

കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചുള്ള മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം ‘ഓർമ്മയുടെ തീരങ്ങളിലേക്ക് വീണ്ടും..’ നാളെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
സ്കൂൾ മാനേജർ റവ. ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവമ്പാടി അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഡോ. ചാക്കോ കാളംപറമ്പിൽ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ശ്രീ. മാത്യു വർഗീസ് മുഖ്യാതിഥിയായി പങ്കെടുക്കും . രജിസ്ട്രേഷൻ 9:30 മുതൽ സ്കൂളിൽ ആരംഭിക്കും.