Kodanchery
കേരള അഡ്വഞ്ചർ ട്രോഫി 2024′ : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓഫ് റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ അമച്ചർ വിഭാഗം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കേരളത്തിന്റെ മോട്ടോർ സ്പോർഴ്സ് ലോകത്തെ അഭിമാനമായി മാറുന്ന ‘കേരള അഡ്വഞ്ചർ ട്രോഫി 2024 വമ്പിച്ച ഒരുക്കങ്ങളോടെ ഇന്നും നാളെയുമായി തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഈ ഓഫ്റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാളെ നിർവഹിക്കും.
ഇന്ന് രാവിലെ തിരുവമ്പാടി എം.എൽ.എ. ലിന്റോ ജോസഫ് അമച്ചർ വിഭാഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. നാളെ വൈകുനേരം കോഴിക്കോട് ജില്ല കല്ലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐ. എ. എസ് ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ് ഉദ്ഘാടനവും, വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തും