Kodiyathur
അഖിലകേരള വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന്
കൊടിയത്തൂർ : എം.എ. ഹുസൈൻഹാജി സ്മാരക വിന്നേഴ്സ് പ്രൈസ്‌മണിക്കും ട്രോഫിക്കും എൻ.കെ. അയമുമാസ്റ്റർ സ്മാരക റണ്ണേഴ്സ് പ്രൈസ്‌മണിക്കും ട്രോഫിക്കുംവേണ്ടി ആർ.എഫ്.സി. കൊടിയത്തൂർ സംഘടിപ്പിക്കുന്ന അഖിലകേരള വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിമുതൽ പന്നിക്കോട് സോക്കർ വേൾഡ് ടർഫിൽ നടക്കും.
കേരളത്തിലെ 16 പ്രമുഖടീമുകൾ പങ്കെടുക്കും.