Mukkam

അപകടം തുടരുന്നു: മുക്കം –അരീക്കോട് റോഡിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു

മുക്കം :കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകടം തുടരുന്നു. സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകിയിരുന്നു. വെള്ളിയാഴ്ച ഗോതമ്പ് റോഡിൽ പാറമ്മൽ നഫീസ് (71) കാറിടിച്ചാണു മരിച്ചത്. തൊട്ടു മുൻപ് ഓടത്തെരുവ് ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് 2 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

റോ‍ഡിലെ അശാസ്ത്രീയമായ നവീകരണ പ്രവൃത്തികൾക്കെതിരെ വ്യാപക പരാതി ഉയർന്നതിനിടയിലാണു വീണ്ടും അപകടങ്ങൾ. ഓടത്തെരുവ്, മാടാംപുറം, വളവുകളിലെയും കറുത്തപറമ്പ്, നെല്ലിക്കാപറമ്പ്, ഗോതമ്പ് റോഡ്, ഭാഗങ്ങളിലെയും സ്ഥിരം അപകടങ്ങളെകുറിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പൊതുപ്രവർത്തകനും പ്രവാസി വ്യവസായിയുമായ ഷരീഫ് ഉമ്മിണിയിൽ മനോരമ വാർത്ത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്നായിരുന്നു അന്വേഷണത്തിന് പൊലീസിനും മോട്ടർ വാഹന വകുപ്പിനും മന്ത്രി നിർദേശം നൽകിയത്. ഇതു സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button