Kodiyathur

കൊടിയത്തൂരിലെ ആദ്യ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ആദരം നൽകി വെൽഫെയർ പാർട്ടി

കൊടിയത്തൂർ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) 2024 ലെ സി.എ ഫൈനൽ പരീക്ഷയിൽ കൊടിയത്തൂർ വാർഡിൽ നിന്നും ഇതാദ്യമായി ഉന്നത വിജയം കൈവരിച്ച വി.കെ അബ്ദുൽ കബീറിന്റെ ഖുർആൻ ഹാഫിളായ മകൻ മുസ്‌ലിഹ്, എം.എ കബീറിന്റെ മകളായ ആയിശ ജിനാൻ എന്നിവരെ വെൽഫെയർ പാർട്ടി കൊടിയത്തൂർ വാർഡ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി. പ്രസിഡന്റ് ജാഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. കെ.ടി ഹമീദ്, കെ.അബ്ദുല്ല, എൻ.കെ അബ്ദുസ്സലാം, ഫായിസ് കെ.എം, ത്വൽഹ ഹുസൈൻ ഇ, വി.കെ കബീർ, പി.വി ഇബ്രാഹിം, എം.എ കബീർ എന്നിവർ സംസാരിച്ചു.

മുസ്‌ലിഹ് വി.കെ, ആയിശ ജിനാൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി റഫീഖ് കുറ്റിയോട്ട് സ്വാഗതവും വാർഡ് കോർഡിനേറ്റർ ടി.കെ അമീൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button