Thiruvambady
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു. തന്ത്രി പാടേരി ഇല്ലത്ത് ശ്രീരാജ് നമ്പൂതിരി, മേൽശാന്തി പാലാഞ്ചേരി ഇല്ലം വരുൺ നമ്പൂതിരി എന്നിവർ വിവിധ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
തോട്ടത്തിൻകടവ് പെരുവേൽ ശ്രീവൈകുണ്ഠ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച താലപ്പൊലിഘോഷയാത്ര തിരുവമ്പാടി നഗരംചുറ്റി ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയിൽ സമാപിച്ചു.
ക്ഷേത്രസമിതി ഭാരവാഹികളായ ബാലൻ നായർ പുതിയോട്ടിൽ, ശിവരാമൻ നീലിയാനിപൊയ്കയിൽ, സുജൻ കുമാർ കവിരായിൽ, രാജു കൈപ്പയിൽ, സുരേന്ദ്രൻ ഓളയ്ക്കൽ, മനോജ് തെക്കോലിൽ, ലീലാ ചന്ദ്രൻ, സബിതാ പ്രദീഷ്, ഷൈലജാ സദാനന്ദൻ, രഞ്ജിനി സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.