അകാലത്തിൽ വേർപിരിഞ്ഞ യുവാവിന്റെ ഓർമ്മയ്ക്ക് ബസ് കാത്തിരിപ്പുകേന്ദ്രമൊരുക്കി സുഹൃത്തുക്കൾ
![](https://thiruvambadynews.com/wp-content/uploads/2024/12/tdy21112023-139.gif)
കൊടിയത്തൂർ : അകാലത്തിൽ മൺമറഞ്ഞുപോയ കലാ-കായിക-സാംസ്കാരിക പ്രവർത്തകന് സുഹൃത്തുക്കൾ സ്നേഹ സ്മാരകമായി ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. മാവൂർ- പന്നിക്കോട് റോഡിൽ നടൂലങ്ങാടിയിലാണ് ക്ലബ് ഭാരവാഹിയും ഫുട്‌ബോൾ ടീം അംഗവുമായിരുന്ന ഇ.കെ. ഫിറോസിന്റെ ഓർമ്മയ്ക്ക് മനോഹരമായ ബസ് കാത്തിരിപ്പ് കേന്ദ്രം പൂർത്തിയാക്കിയത്. ഇതിന് ആവശ്യമായ ഫണ്ട് സുഹൃത്തുക്കൾ തന്നെ പങ്കിട്ടെടുക്കുകയായിരുന്നു.
ഫിറോസിന്റെ നാലാം ചരമവാർഷികദിനത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനംചെയ്തു. ചടങ്ങിൽ സാൽവോ പ്രസിഡൻറ് നവാസ് വൈത്തല അധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ബ്ലോക്കംഗം കെ.പി. സുഫിയാൻ, വാർഡംഗം കെ.ജി. സീനത്ത്, വൈത്തല അബൂബക്കർ, കെ.പി. ചന്ദ്രൻ, കെ.ടി. ലത്തീഫ്, ഫഹദ് ചെറുവാടി, എൻ.കെ. അഷ്റഫ്, ശ്രീജിത്ത് വരിയഞ്ചാൽ, ഹക്കീം പിലാശ്ശേരി, ഷാബൂസ് അഹമ്മദ്, ബഷീർ അഹമ്മദ്, ഇ.എൻ. യൂസുഫ്, ശരീഫ് അക്കരപ്പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.